surgery
  • ഉള്ളില്‍ കയറ്റിയത് മൂന്ന് ബട്ടന്‍ ബാറ്ററി
  • നീക്കം ചെയ്തത് രണ്ട് മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍

ലൈംഗിക സുഖത്തിനായി ലിംഗത്തിനുള്ളില്‍ കയറ്റിയ ബാറ്ററി നീക്കം ചെയ്യാനാവാതെ വന്നതോടെ ആശുപത്രിയില്‍ അഭയം തേടി 73കാരന്‍.  ബട്ടന്‍ ബാറ്ററിയാണ് ഓസ്ട്രേലിയന്‍ സ്വദേശി ജനനേന്ദ്രിയത്തില്‍ കയറ്റിയത്. ലൈംഗികസുഖം ലഭിക്കുന്നതിനായി വസ്തുക്കള്‍ ലിംഗത്തിനുള്ളില്‍ താന്‍ പതിവായി കയറ്റാറുണ്ടെന്നും പക്ഷേ അതെല്ലാം പുറത്തെടുക്കാന്‍ സാധിച്ചിരുന്നുവെന്നും ഇയാള്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. ഇക്കുറി ബാറ്ററികള്‍ പുറത്തെടുക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും പരാജയപ്പെട്ടതോടെയാണ് ഡോക്ടര്‍മാരെ സമീപിച്ചത്. 

 

കടുത്ത ലിംഗവേദനയുമായി അത്യാഹിത വിഭാഗത്തിലെത്തിയ 73കാരനെ ഡോക്ടര്‍മാര്‍ ഉടനടി തീവ്രപരിചരണത്തിലേക്ക് മാറ്റി. രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫോര്‍സെപ്സ് ഉപയോഗിച്ച് ബാറ്ററികള്‍ പുറത്തെടുക്കുകയായിരുന്നു. ബാറ്ററിയിലെ വിഷവസ്തു ശരീരത്തില്‍ കടന്ന് അപകടം സംഭവിക്കുമോയെന്ന ഭീതിയിലായിരുന്നു ഡോക്ടര്‍മാര്‍.  പുറത്തെടുത്ത ബാറ്ററില്‍ കറുത്ത ടാര്‍ പോലെ വസ്തു പറ്റിപ്പിടിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. 

 

ബാറ്ററി നീക്കം ചെയ്തതിന് പിന്നാലെ പത്ത് ദിവസത്തിന് ശേഷം ലിംഗം നീരുവച്ച് വീര്‍ക്കുന്നുവെന്നും ഒരു തരം സ്രവം പുറത്തേക്ക് വരുന്നുവെന്നുമുള്ള പരാതിയുമായി രോഗി വീണ്ടുമെത്തി. ഇതോടെ ഡോക്ടര്‍മാര്‍ ഓപറേഷന്‍ ചെയ്യുകയായിരുന്നു. 73കാരന് നെക്രോസിസ് അഥവാ കോശമരണം എന്ന അവസ്ഥയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതേത്തുടര്‍ന്ന് മൂത്രനാളിയുടെ ഒരുഭാഗം നീക്കം ചെയ്തു. 

 

Doctors remove three batteries  73rd yrs old man's penis after he shoved them in for sexual gratification