pregnant-women

TAGS

ഇറ്റലിയില്‍ വ്യാജ ഗര്‍ഭധാരണത്തിന് അറസ്​റ്റ്. 50 കാരിയായ ബാര്‍ബറ ഇയോലെ 17 തവണയാണ് താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജമായി പ്രചരിപ്പിച്ചത്. 12 തവണ ഗര്‍ഭം അലസിപ്പോയെന്നും അ‍ഞ്ച് കുട്ടികളുടെ അമ്മയാണെന്നുമായിരുന്നു ഈ സ്ത്രീയുടെ അവകാശവാദം. ജോലിയില്‍ നിന്നും അവധി ലഭിക്കുവാനും ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും വേണ്ടിയാണ് ഇവര്‍ വ്യാജ ഗര്‍ഭധാരണം നടത്തിയത്. ഇതിലൂടെ ബാര്‍ബറ ചെറിയ സമ്പാദ്യവും ഉണ്ടാക്കിയിരുന്നു. ഗര്‍ഭിണിയാണെന്ന് പറയപ്പെടുന്ന കാലഘട്ടത്തിലുണ്ടായ കുട്ടികളൊന്നും രാജ്യത്ത് രജിസ്​റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഈ കുട്ടികളെ ഒരു ഉദ്യോഗസ്ഥനും കണ്ടിട്ടുമില്ല. ബാര്‍ബറ ഗര്‍ഭിണിയല്ലെന്ന കാര്യം തനിക്കറിയാമെന്ന് ഇവരുടെ പങ്കാളി ഡേവിഡ് പിസിനാറ്റോ സമ്മതിച്ചു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി വ്യാജ മെഡിക്കല്‍ പേപ്പറുകളാണ് ബാര്‍ബറ നല്‍കിയിരുന്നത്. വഞ്ചനാക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളാണ് ബാര്‍ബറക്കെതിരെയുള്ളത്. ഇവരെ 20 മാസം തടവിന് വിധിച്ചു.

Woman arrested for fake pregnancy in Italy