ബ്രിട്ടിഷ് നടിയും മോഡലുമായ ഏമി ജാക്സനും എഡ് വെസ്റ്റ്വികും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നീലാകാശവും മലനിരകളും ശാന്തമായ സമുദ്രവും ഒത്തുചേര്‍ന്ന ഇറ്റലിയിലെ എമല്‍ഫി കോസ്റ്റിലെ പ്രണയാതുരമായ അന്തരീക്ഷത്തില്‍ ഇരുവരും വിവാഹ ഉടമ്പടിയില്‍ ഒപ്പ് വയ്ക്കുകയായിരുന്നു.
'യാത്ര ഇതാ തുടങ്ങിക്കഴിഞ്ഞു' എന്ന കുറിപ്പോടെ വെസ്റ്റ്വികാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. കറുപ്പും വെളുപ്പും നിറത്തിലുള്ള ടക്സീഡോയില്‍ ക്ലാസിക് ലുക്കിലായിരുന്നു വെസ്റ്റ്വിക് എത്തിയത്. ഏമിയാവട്ടെ തൂവെള്ള ഗൗണിലും. നേര്‍ത്ത തട്ടം കൂടി ചേര്‍ന്നപ്പോള്‍ ഏമി അതിസുന്ദരിയായി മാറിയെന്ന് വിവാഹ ചിത്രങ്ങള്‍ക്ക് ചുവടെ ആരാധകര്‍ കുറിച്ചു.
ലിവര്‍പൂള്‍ സ്വദേശിയായ ഏമി 'മദ്രാസ പട്ടണം', 'താണ്ഡവം' (തമിഴ്), 'ഏക് ദീവാനാ ഥാ', 'യെവാഡു', 'ഐ' തുടങ്ങിയ സിനിമകളില്‍ ഏമി അഭിനയിച്ചിട്ടുണ്ട്.