TAGS

സർക്കസിനിടെ ട്രപ്പീസ് റിങ്ങില്‍ നിന്ന് 12 അടി താഴ്ചയിലേക്ക് പതിച്ച് യുവതി. റഷ്യയിലാണ് കാണികളെ ഞെട്ടിച്ചുകൊണ്ട് സര്‍ക്കസിനിടയിലെ അപകടമുണ്ടായത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എലിസാവേറ്റ ചുമാകോവ എന്ന 24 കാരിക്കാണ് വീണ് പരിക്കേറ്റത്.

 

നൊവോസിബിർസ്‌കിൽ സർക്കസ് അവതരിപ്പിച്ചുകൊണ്ടിരിക്കെ ട്രപ്പീസ് റിങ്ങിൽ തലകീഴായി കിടന്ന് അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് കാല് തെന്നി എലിസവേറ്റ വീണത്. ഉടൻ തന്നെ എലിസാവേറ്റയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. എലിസയുടെ ഇടുപ്പെല്ലിനും കാലിനും പൊട്ടലുണ്ടെന്നാണ് വിവരം.

 

കഴിഞ്ഞ പത്ത് വർഷമായി സർക്കസ് അഭ്യാസിയാണ് എലിസ. ഇതാദ്യമായാണ് പ്രകടനത്തിനിടെ എലിസയ്ക്ക് വീണ് പരുക്കേൽക്കുന്നതെന്ന് സര്‍ക്കസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

 

A circus acrobat in Russia fell some 12 feet to the ground in a horrific accident.