iran-new

TOPICS COVERED

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെഈസിയുടെ കബറടക്കം വ്യാഴാഴ്ച. പുതിയ പ്രസിഡന്റിനായി അടുത്തമാസം 28ന് തിരഞ്ഞെടുപ്പ് നടത്തും. റെഈസിയുടെ കോപ്റ്റര്‍ തിരയാനായി ഇറാന്‍ സഹായം തേടിയെന്നും എന്നാല്‍ നല്‍കാനായില്ലെന്നും അമേരിക്ക വ്യക്തമാക്കി. 

ജന്മനാടായ മാഷാഹ്ദിലാണ് ഇബ്രാഹിം റെഈസിക്ക് അന്ത്യവിശ്രമമൊരുക്കുക.  നാളെ രാവിലെ ടെഹ്റാനിലെ ആസാദി സ്്ക്വയറിലാണ് കബറടക്കച്ചടങ്ങുകള്‍ തുടങ്ങുക. വിദേശരാഷ്ട്രനേതാക്കള്‍ക്കും ജനങ്ങള്‍ക്കുള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ ടെഹ്റാനില്‍ അവസരമുണ്ടാകും. മറ്റന്നാള്‍ രാവിലെ ടെഹ്റാനില്‍ നിന്ന് റെഈസിയുടെ മൃതദേഹം ജന്മനാടായ മാഷാദില്‍ എത്തിക്കും. തുടര്‍ന്ന് ഉച്ചയോടെ കബറടക്കം നടത്തും.  ഇതിനിടെ ഇടക്കാല പ്രസിഡന്റായി നിയമിക്കപ്പെട്ട മുഹമ്മദ് മുഖ്ബറിന്റെ നേതൃത്വത്തില്‍ പുതിയ പ്രസിഡന്റിനായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. അടുത്തമാസം 28നാണ് വോട്ടെടുപ്പ്. പ്രസിഡന്റ് ഉള്‍പ്പെടെ കൊല്ലപ്പെട്ട കോപ്റ്റര്‍ അപകടത്തിന്റെ കാരണം ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. ഉന്നതതല അന്വേഷണം തുടങ്ങിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.  കോപ്്റ്റര്‍ തിരയാനായി ഇറാന്‍ സഹായം തേടിയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് പറഞ്ഞു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ സഹായമെത്തിക്കാനായില്ലെന്നും സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വ്യക്തമാക്കി.  അമേരിക്കന്‍  നിര്‍മിത ബെല്‍ 212 ഹെലികോപ്റ്ററാണ്  അപകടത്തില്‍പ്പെട്ടത്. സംഭവുമായി ബന്ധമില്ലെന്ന് ഇസ്രയേല്‍ പ്രതികരിച്ചിരുന്നു

Funeral ceremonies to begin for iranian president

ENGLISH SUMMARY:

Iran President funeral ceremonies