ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികൾ കടലിൽ വീണ് മരിച്ചു. കണ്ണൂർ എടക്കാട് നടാൽ ഹിബ്ബാസിൽ മർവ ഹാഷിം കോഴിക്കോട്, കൊളത്തറ സ്വദേശിനി നീർഷ ഹാരിസ് എന്നിവരാണ് മരിച്ചത്.
ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്താണ് മൂന്ന് മലയാളി യുവതികള്‍ അപകടത്തില്‍പ്പെട്ടത്. ബ്ലാക് സ്പോട് എന്നറയപ്പെടുന്ന സ്ഥലം കാണാനെത്തിയതായിരുന്നു ഇവര്‍. ഓസ്ട്രേലിയയിലെ കെഎംസിസി ഭാരവാഹിയാണ് മർവ ഹാഷിം. നീര്‍ഷ ഹാരിസ് ഓസ്ട്രേലിയയില്‍ മലബാര്‍ തട്ടുകട എന്ന സംരംഭത്തിനുടമ. നീര്‍ഷയുടെ സഹാദരി റോഷ്ന കോഴിക്കോട്ട് നിന്ന് ഓസ്ട്രേലിയയില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്നാണ് മൂവരും കടല്‍ കാണാന്‍ പോയത്. അപകടത്തില്‍പ്പെട്ടെ റോഷ്നയെ പ്രദേശവാസികള്‍ രക്ഷപെടുത്തി.
തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്‍റെ ഭാര്യയാണ് നീർഷ. കെഎംസിസി ഭാരവാഹികൂടിയായ ഡോ. സിറാജുദീനാണ് മര്‍വയുടെ ഭര്‍ത്താവ്.