പ്രതീകാത്മക ചിത്രം (Representative Image)

TOPICS COVERED

ലൈംഗികത്തൊഴിലാളിക്ക് അയച്ച് പിന്നീട് നീക്കം ചെയ്ത സന്ദേശങ്ങൾ ഭാര്യ കണ്ടെത്തിയതിനെത്തുടർന്ന് ആപ്പിളിനെതിരെ കേസുമായി യുവാവ്. േപരുവെളിപ്പെടുത്താത്ത ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ബിസിനസുകാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇയാള്‍ തന്‍റെ ഐഫോണില്‍ നിന്നും അയച്ച് പിന്നീട് നീക്കം ചെയ്ത സന്ദേശങ്ങളാണ് അതേ ആപ്പിള്‍ ഐഡി ഉപയോഗിക്കുന്ന വീട്ടിലെ ഐമാകില്‍ കണ്ടെത്തിയത്. സന്ദേശങ്ങള്‍ കണ്ടെത്തിയ ഭാര്യ വിവാഹമോചനത്തിന് ‌കേസ് ഫയല്‍ ചെയ്തുവെന്നും യുവാവ് പറയുന്നു.

ഐഫോണിലെ ഐമെസേജ് ഉപയോഗിച്ചായിരുന്നു ലൈംഗിക തൊഴിലാളിയുമായി യുവാവിന്‍റെ ആശയവിനിമയം. എന്നാല്‍ അതേ ആപ്പിള്‍ ഐ‍ഡി ഉപയോഗിച്ച് വീട്ടിലെ മറ്റ് ആപ്പിള്‍ ഉപകരണങ്ങളും ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ സന്ദേശങ്ങൾ ഇപ്പോഴും ഐമാകില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ്. ഇതോടെ ഒരു ഉപകരണത്തില്‍ നിന്നും ഒരു സന്ദേശം ഇല്ലാതാക്കിയാല്‍‌ ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും അത് നീക്കം ചെയ്യപ്പെടില്ലെന്നും ഇക്കാര്യം ആപ്പിൾ ഉപയോക്താക്കളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇയാളുടെ ഭാര്യ സന്ദേശങ്ങൾ കണ്ടെത്തി വിവാഹമോചനത്തിന് അപേക്ഷ നൽകിയതോടെ കേസും മറ്റുമായി 5 ദശലക്ഷം പൗണ്ടിലധികം തനിക്ക് ചിലവായെന്നും യുവാവ് പറയുന്നു. അതിനാല്‍ തന്നെ 5 മില്യൺ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. വിവാഹമോചനം ഏറെ വേദനാജനകമായിരുന്നു എന്നു പറഞ്ഞ യുവാവ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തിയില്ലെങ്കിൽ തന്‍റെ ദാമ്പത്യത്തെ രക്ഷിക്കാമായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു.

‘എന്‍റെ ആഭിപ്രായത്തില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്തു എന്ന് ആപ്പിള്‍ നല്‍കിയ നോട്ടിഫിക്കേഷനാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഈ സന്ദേശങ്ങൾ ഈ ഉപകരണത്തിൽ നിന്നും നീക്കം ചെയ്തുവെന്നായിരുന്നു നോട്ടിഫിക്കേഷനെങ്കില്‍ അത് ഒരു സൂചനയായി കരുതുമായിരുന്നുവെന്നും താന്‍ കൂടുതല്‍ ശ്രദ്ധാലുവായേനെ എന്നും യുവാവ് പറയുന്നു. സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് ആപ്പിളിൽ നിന്ന് വ്യക്തതയില്ലാത്തതാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദേശങ്ങസന്ദേശങ്ങൾ നീക്കം ചെയ്തു എന്നുപറയുമ്പോളും മറ്റ് ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ അവ ഇപ്പോഴും കാണപ്പെടുന്നതിനാൽ  തെറ്റിദ്ധരിപ്പിക്കപ്പെടുന്നുവെന്നും അത് ആപ്പിള്‍ ഉപയോക്താക്കളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. സമാന പ്രശ്‌നങ്ങൾ നേരിടുന്ന മറ്റ് ആപ്പിൾ ഉപഭോക്താക്കളുമായിം സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Man filed a lawsuit against Apple after his wife discovered the messages he sent to a sex worker and later deleted. Messages he had sent from his iPhone and later deleted were found on an iMac at home using the same Apple ID.