theif

പ്രതീകാത്മക ചിത്രം.

TOPICS COVERED

‘കരുതലുള്ള’ കള്ളന്‍; മോഷണത്തിനു ശേഷം ഉടമയ്ക്ക്  കത്ത്

ഒരു സ്ഥാപനത്തില്‍ കയറി മോഷണം നടത്തി ആ വഴിക്കങ്ങ് വെറുതെ പോയാല്‍ പോരല്ലോ. ഉടമയ്ക്ക് ഒരുപദേശം കൂടി നല്‍കേണ്ടേ. ചൈനയിലെ ഷാന്‍ഹായിലാണ് സാങ് എന്ന കരുതലുള്ള ഈ കള്ളനുള്ളത്. മോഷണത്തിന് ശേഷം ഉടമയെ സംബോധന ചെയ്ത്  കത്തുകൂടി എഴുതി വച്ചാണ് കള്ളന്‍ മടങ്ങിയത്.

ഇത്ര അശ്രദ്ധമായി സ്ഥാപനത്തിലെ സാധനങ്ങള്‍ സൂക്ഷിക്കുന്നത് ശരിയാണോ  എന്നായിരുന്നു കത്തിലെ ചോദ്യം. താനെടുത്ത വാച്ചും മാക്ബുക്കും  ആവശ്യമെങ്കില്‍ പറഞ്ഞാല്‍ മതി മടക്കി നല്‍കാമെന്നൊരു വാഗ്ദാനവുമുണ്ടായിരുന്നു കത്തില്‍. വിളിക്കാന്‍ സ്വന്തം മൊബൈല്‍ നമ്പരും കത്തില്‍ ഉള്‍പ്പെടുത്തി.

ഭിത്തിയില്‍ അള്ളിപ്പിടിച്ച് അതിസാഹസികമായാണ് കള്ളന്‍  ഒാഫീസിനുള്ളില്‍ കടന്നത്. മേശകളില്‍ നിറയെ ലാപ്ടോപ്പുകളും ഫോണുകളുമുണ്ടായിരുന്നു. മുഴുവന്‍ സാധനങ്ങളും കൊണ്ടുപോകത്തതിന്‍റെ കാരണവും അയാള്‍ ഉടമയ്ക്കുള്ള കുറിപ്പില്‍  രേഖപ്പെടുത്തിയിരുന്നു.  

‘ബോസ്, ഞാനിവിടുന്ന് ഒരു വാച്ചും ലാപ്ടോപ്പും എടുക്കുന്നു. നിങ്ങള്‍ അടിയന്തരമായി ഇവിടുത്തെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം. ഞാന്‍ മുഴുവന്‍ ലാപ്ടോപ്പുകളും ഫോണുകളും എടുക്കുന്നില്ല, അത് നിങ്ങളുടെ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചാലോ എന്നുകരുതിയാണ്. ഞാന്‍ കൊണ്ടുപോകുന്ന ലാപ്ടോപ്പും ഫോണും തിരികെ വേണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതി’ എന്ന കുറിപ്പിനൊപ്പം മൊബൈല്‍ നമ്പരും എഴുതിവച്ചാണ് കള്ളന്‍ മടങ്ങിയത്. 

ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സാങ് പിടിയലായത്. സാങിന്‍റെ ലോക്കേഷന്‍ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല എന്ന് പൊലീസ് പറഞ്ഞു. ‘കരുണയുള്ള കള്ളന്‍, പക്ഷേ മണ്ടനെന്ന്  തോന്നുന്നു’ ... സംഭവത്തെക്കുറിച്ച്  പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെ.

ENGLISH SUMMARY: