kollam-theft

TOPICS COVERED

കൊല്ലം പടിഞ്ഞാറെകല്ലട കാരാളിമുക്കില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പുലര്‍ച്ചെ മോഷണം. അഞ്ച് കടകളില്‍ നിന്നായി നാലു ലക്ഷം രൂപയും കടകളിലെ സാധനങ്ങളും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

 

രാത്രി ഒരുമണിക്കും രണ്ടിനും ഇടയിലാണ് കാരാളിമുക്കിൽ മോഷ്ടാവ് ഒാടിനടന്ന് കടകളില്‍ കയറി മോഷണം നടത്തിയത്. പലചരക്ക് കട, തുണിക്കട, ബേക്കറികൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ഇരുമ്പ് ഷട്ടറുകള്‍ പൊളിച്ച്, ഗ്ളാസ് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് പണവും കടകളിലെ സാധനങ്ങളും കവര്‍ന്നു. 

 തുണിക്കടയില്‍ കയറി വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടു. ഇതില്‍ നിന്ന് ഇഷ്ടപ്പെട്ട ഷര്‍ട്ട് തിരഞ്ഞെടുക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.   

കടയുടെ ഗ്ലാസ് തകർക്കുന്നിടെ മോഷ്ടാവിന് മുറിവ് പറ്റിയെന്നാണ് സൂചന. കടയ്ക്കുളളില്‍ രക്തം വീണു കിടക്കുന്നതായി കാണപ്പെട്ടു. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ശാസ്ത്രീയതെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടരുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും കടകളുടെ പൂട്ട് പൊളിക്കാന്‍ അതിവിദഗ്ധനായ ആളിന് മാത്രമേ സാധിക്കു. അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയവരെ കേന്ദ്രീകരിച്ചും ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Early morning theft in businesses