Image Credit: x.com/CrimeLdn

ലണ്ടനില്‍ ഉടനീളം ആഡംബരക്കാറുകളുടെ മോഷണം പെരുകുന്നതിനിടയില്‍ തന്‍റെ ലാന്‍ഡ് റോവറിന് സംരക്ഷണം നല്‍കാനായുള്ള ഉടമയുടെ ശ്രമം സോഷ്യല്‍ മീഡിയയില്‍ വെൈറലാകുന്നു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തില്‍ റഡിഡന്‍ഷ്യല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം തൊട്ടടുത്ത മരവുമായി ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നത് കാണാം. വലിയ ഭാരമുള്ള ചങ്ങല ഉപയോഗിച്ച് രണ്ടു തവണ കാറിനെ ചുറ്റി ബന്ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ വലിയ പാഡ് ലോക്കും ഉപയോഗിച്ചിട്ടുണ്ട്. കാറിന്‍റെ കീലെസ് എന്‍ട്രി സംവിധാനം ഹാക്ക് ചെയ്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വാഹനവുമായി കടന്നുപോകുന്ന കേസുകള്‍ വര്‍ധിക്കുന്നതിനിടയിലാണ് ഉടമയുടെ ഈ ചങ്ങല പ്രയോഗം.

അതേസമയം യുകെയില്‍ ആഢംബര വാഹനങ്ങളുെടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുത്തനെ വര്‍ധിക്കുകയാണ്. അതിനാല്‍ ലാന്‍ഡ് റോവര്‍ പോലുള്ള വാഹനങ്ങളുടെ ഉടമകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു സാഹചര്യത്തില്‍ ആഢംബര വാഹനങ്ങള്‍ ലക്ഷ്യമിട്ട് മോഷണങ്ങളും പെരുകുമ്പോള്‍ വാഹനങ്ങളുടെ സുരക്ഷ ശക്തമാക്കാനുള്ള പരമാവധി ശ്രമത്തിലാണ് ആളുകള്‍.

2023ല്‍ ബ്രിട്ടനില്‍ ഏറ്റവും അധികം മോഷ്ടിക്കപ്പെട്ട കാര്‍ ലെക്സസ് ആര്‍ എക്സ് ആണെങ്കില്‍ ഈ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024ല്‍ ഇത് ലാന്‍‍ഡ് റോവറുകളാണ്. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ കമ്പനി മേധാവികള്‍ നിഷേധിക്കുകയാണ്. 

ENGLISH SUMMARY:

Land Rover owner chain car to tree to prevent theft; video goes viral