ലണ്ടനിലെ മെല്‍ബണില്‍ നിന്നും നാട്ടിലേക്ക് മടങ്ങവെ ഇന്ത്യന്‍ വിദ്യാര്‍ഥി വിമാനത്തില്‍ മരിച്ചു. ഡല്‍ഹി സ്വദേശിയായ മന്‍പ്രീത് കൗര്‍ എന്ന 24കാരിയാണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറി അല്‍പ്പസമയത്തിനകം യുവതി കുഴഞ്ഞുവീഴുകയായിരുന്നു.
ജൂണ്‍ 20നാണ് നാട്ടിലേക്ക് മന്‍പ്രീത് യാത്ര പുറപ്പെടുന്നത്. നീണ്ട നാല് വര്‍ഷത്തിന് ശേഷം പ്രിയപ്പെട്ടവരുടെ അരികിലേക്ക് യാത്ര തിരിച്ച മന്‍പ്രീത് കൗറിനെ കാത്തിരുന്നത് അപ്രതീക്ഷിത മരണമായിരുന്നു. വിമാനത്തില്‍ കയറി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യുവതി മരിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ശ്രമിക്കവെ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
എയര്‍പോട്ടില്‍ എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് യുവതിക്ക് ശാരീര അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു എന്നും എന്നാല്‍ ഇത് കാര്യമാക്കാതെ യാത്ര പുറപ്പെടുകയായിരുന്നു എന്നുമാണ് സുഹൃത്തുകള്‍ പറയുന്നത്. പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നു. ഇത് ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കിയിരിക്കാം എന്നാണ് നിഗമനം. 2020 മാര്‍ച്ചിലാണ് മന്‍പ്രീത് ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയത്.