Image: AFP

ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. രണ്ടാംവട്ടവും മല്‍സരത്തിനിറങ്ങുന്ന റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത തോല്‍വി നേരിടുമെന്ന തരത്തിലാണ് അഭിപ്രായവോട്ടെടുപ്പുകള്‍. ലേബര്‍ പാര്‍ട്ടിയുടെ കീര്‍ സ്റ്റാമറാണ് സുനകിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടന്‍റെ തകര്‍ന്ന സാമ്പത്തിക അവസ്ഥ, ആരോഗ്യമേഖല, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളൊക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. വിലക്കയറ്റം തടയിടാനായെന്നും, വലിയ തകര്‍ച്ചയില്‍ നിന്നും ബ്രിട്ടനെ രക്ഷിക്കാന്‍ പറ്റുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഏഴുമാസം മുന്‍പേ സുനക്  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാവിലെ 7 മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം ഇന്ന്  അര്‍ധരാത്രിയോടെ പുറത്തുവരും. നാളെ രാവിലെ  അന്തിമഫലമറിയാം.

ENGLISH SUMMARY:

General election in Britain,country's first general election since 2019. Under the United Kingdom's parliamentary system, voters choose their local representatives for the lower house of Parliament, the House of Commons.