യുക്രെയ്ന്‍– റഷ്യ യുദ്ധത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധമല്ല സമാധാനമാണ് പരിഹാരമെന്ന് പുടിനുമായുള്ള ചര്‍ച്ചയില്‍ മോദി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. നിഷ്ക്കളങ്ക ബാല്യങ്ങളുെട മരണം ഹൃദയത്തെ മുറിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ മോദിയെ വിമര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തിയിരുന്നു
ENGLISH SUMMARY:
India ready to cooperate in all ways for restoration of peace, PM Modi tells Putin