microsoft-service

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നു. ലോകവ്യാപകമായി വിമാന, ബാങ്കിങ്, ഓഹരി, ബ്രോഡ്കാസ്റ്റ് മേഖലകളെ ബാധിച്ചു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകള്‍ വൈകി. 

 

യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് ഡല്‍ഹി വിമാനത്താവളം മാനേജ്മെന്‍റ് മുന്നറിയിപ്പുനല്‍കി. പ്രിന്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ബോര്‍ഡിങ് പാസുകള്‍ എഴുതിയാണ് നല്‍കുന്നത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ് സര്‍വീസുകളെ ബാധിച്ചു. 

തിരുവനന്തപുരത്തുനിന്നുള്ള നാല്  ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോയ്ക്ക് ആകെ 192 സര്‍വീസുകള്‍ നടത്താനായില്ല. നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സിയാല്‍ അറിയിച്ചു. ഓഹരി വിപണി പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ലെന്ന് എന്‍എസ്ഇ. ഐടി മന്ത്രാലയം മൈക്രോസോഫ്റ്റുമായി ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സൈബര്‍ സെക്യൂരിറ്റി പ്രശ്നം പരിഹരിച്ചുവരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Massive Worldwide Microsoft Outage: Flights, Markets, Stock Exchange Down