child-born-with-teeth

പലതരത്തിലുള്ള വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ,  32 പല്ലുകളുമായി ജനിച്ച കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുഞ്ഞിന്‍റെ ചിത്രങ്ങളും അമ്മ പങ്കുവച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച വിഡിയോ ഇതിനോടകം കണ്ടത് മൂന്നൂ മില്യണിലധികം ആളുകളാണ്. 

നേറ്റൽ ടീത്ത് എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയാണിത് അതായത്,  ഒരു കുഞ്ഞ് പല്ലുകളോടെ ജനിക്കുന്നു.  ഇതിനെ കുറിച്ച് അറിയാത്തവരെ ബോധവല്‍കരിക്കാനാണ് താന്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ വിഡിയോയില്‍ പറയുന്നു. ഇത്തരം അവസ്ഥ കുഞ്ഞിന് ഹാനികരമല്ലെങ്കിലും മുലപ്പാല്‍ കൊടുക്കുന്ന സമയത്ത് അമ്മയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും കാരണവശാല്‍ പല്ല് പൊട്ടിയാല്‍ പല്ല് കുഞ്ഞിന്‍റെ വായില്‍ പോകാനും സാധ്യതയേറെയാണ്. 

വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് സംശയങ്ങള്‍ കമന്‍റായി രേഖപ്പെടുത്തുന്നത്. ഇത്തരത്തിലൊരു അവസ്ഥയെ കുറിച്ച് അറിയുന്നത് ആദ്യമാണെന്നും അറിവ് പങ്കുവച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും ആളുകള്‍ പറഞ്ഞു. ചിലയാളുകള്‍ അദ്ഭുതവും കമന്‍റായി രേഖപ്പെടുത്തുന്നു. 

സാധാരണയായി പല്ലുകളില്ലാതെയാണ് കുട്ടികള്‍ ജനിക്കുന്നത്.  വളര്‍ച്ചയുടെ ഘട്ടത്തില്‍ ആദ്യം പാൽപല്ലുകൾ ഉണ്ടാവുകയും 21 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 32 സ്ഥിരമായുള്ള പല്ലുകൾ ഉണ്ടാകുകയുമാണ് പതിവ്. ഇതിനു വിപരീതമായി പല്ലുകളുമായി കുട്ടി ജനിക്കുന്ന അപൂർവ അവസ്ഥയാണ് നേറ്റൽ ടീത്ത് എന്നറിയപ്പെടുന്നത്.

ENGLISH SUMMARY:

New born baby was born with a rare disease where she was born with 32 teeth