chilli-cough

Image Credit: AI Generated Image

TOPICS COVERED

രണ്ടുവര്‍ഷമായി നിര്‍ത്താതെയുളള ചുമ മൂലം കഷ്ടപ്പെടുകയാണ് ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ യുവാവ്. സ്വയം ചികില്‍സയും നാട്ടുചികില്‍സയും മാറി മാറി ചെയ്തിട്ടും ചുമയ്ക്ക് യാതൊരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല ചുമ കൂടുതല്‍ വഷളായിമാറുകയും ചെയ്തു. അതോടെയാണ് വിദഗ്ധ പരിശോധനയ്ക്കായി സ്യൂ എന്ന യുവാവ് ഡോക്ടറെ സമീപിച്ചത്. ആശുപത്രിയിലെ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ പരിശോധന നടത്തിയതോടെ സ്യൂവിന് തൊണ്ടയില്‍ ട്രൂമറാണെന്ന് കണ്ടെത്തി. 

ഡോക്ടറുടെ നിര്‍ദേശപ്രകാരം സിടി സ്കാന്‍ എടുത്തതോടെ വലതു ശ്വാസകോശത്തിനുള്ളിൽ ഒരു സെൻ്റീമീറ്റർ നീളമുള്ള ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. ഇത് ചിലപ്പോള്‍ ന്യുമോണിയയോ, ശ്വാസകോശ കാന്‍സറോ ആയി മാറാനുളള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍ സ്യൂവിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ നൂതനമായ പരിശോധനകളിൽ സ്യൂവിമ് അർബുദമാണെന്ന് ഡോക്ടര്‍മാര്‍ ഏകദേശം ഉറപ്പിച്ചു. ഇതോടെ ശസ്ത്രക്രിയ വഴി ട്രൂമര്‍ വളര്‍ച്ച നീക്കം ചെയ്യാം എന്ന തീരുമാനം ഡോക്ടര്‍ സ്യൂവിനെ അറിയിച്ചു. സര്‍ജറിക്ക് സ്യൂ സമ്മതം മൂളുകയും ചെയ്തു

ജൂലൈ മൂന്നിന് സ്യൂവിന്‍റെ സര്‍ജറിക്ക് മുന്നോടിയായി ചില പരിശോധനകള്‍ കൂടി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന്റെ ഒരുഭാ​ഗം നീക്കം ചെയ്യുന്നതിന് മുൻപ് ഒരിക്കൽക്കൂടി കാൻസർ തന്നെയെന്ന് ഉറപ്പിക്കാനുളള പരിശോധനയായിരുന്നു അത്. ഇതാണ് സ്യൂവിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ഈ പരിശോധനയില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ വസ്തുവിനെ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. 

ശ്വാസനാളത്തില്‍ മുളകിന്‍റെ ചെറിയ കഷ്ണം കുടുങ്ങിയതാണ് ട്രൂമറായി കാണപ്പെട്ടത്. മുളക് ശ്വാസനാളത്തില്‍ ഇരുന്ന് അണുബാധയുണ്ടാകുകയും അത് ചുമ കൂടുതല്‍ വഷളാകാന്‍ കാരണമാകുകയുമായിരുന്നു. ഇതോടെ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ മുളക് പുറത്തെടുക്കുകയായിരുന്നു.