ബ്രസീലില്‍ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീണ് 61 മരണം. സാവോപോളോയിലാണ് അപകടം. 57 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജനവാസമേഖലിയിലാണ് വിമാനം തകര്‍ന്നുവീണതെങ്കിലും പ്രദേശവാസികള്‍ക്ക് അപായമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ–72 എന്ന വിമാനമാണ് തകർന്നുവീണത്. പരാന സംസ്ഥാനത്തെ കാസ്‌കവലിൽ നിന്ന് സാവോ പോളയിലെ ഗ്വാറുലോസിലേക്ക് പറക്കുകയായിരുന്നു വിമാനം. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതിന്‍റെയും കത്തിയമരുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അപകടകാരണം വ്യക്തമല്ല.

ENGLISH SUMMARY:

Plane crashes in Brazil, local reports say