TOPICS COVERED

കൂറ്റന്‍ ആഡംബര നൗക മുങ്ങി ബ്രിട്ടിഷുകാരനായ ടെക് ഭീമന്‍ മൈക്ക് ലിന്‍ചിനെയടക്കം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 56 മീറ്റര്‍ നീളമുള്ള ദ് ബെയ്​സിയന്‍ എന്ന നൗകയാണ് കിഴക്കന്‍ പല്‍മീറോയ്ക്കടുത്തുള്ള പോര്‍ട്ട് സിലിയോയില്‍ നങ്കൂരമിട്ടിരിക്കുയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയുണ്ടായ കൊടുങ്കാറ്റില്‍പ്പെട്ടാണ് അപകടമുണ്ടായത്. നൗകയിലുണ്ടായിരുന്ന ലിന്‍ചിന്‍റെ ഭാര്യയടക്കം 15 പേരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി കരയിലെത്തിച്ചു. 

അപകടം നടക്കുമ്പോള്‍ സുഹൃത്തുക്കളുമൊത്ത് നൗകയുടെ മുകളിലാണ് ലിന്‍ച് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ലിന്‍ചുള്‍പ്പടെ ആറുപേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിഅറിയിച്ചു. അപകടത്തില്‍ ഇറ്റലി അന്വേഷണത്തിന് ഉത്തരവിട്ടു. 

11 ബില്യണ്‍ യുഎസ് ഡോളറിന്‍റെ തട്ടിപ്പുകേസില്‍ ലിന്‍ചിനെ യുഎസ് കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് അപകടം. ലിന്‍ചിന്‍റെ സോഫ്റ്റ്​വെയര്‍ കമ്പനിയായ ഒട്ടോണമി ഹ്യീവ്​ലെറ്റ്–പക്കാര്‍ഡിന് വിറ്റതുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു കേസ്. 1996 ല്‍ കേംബ്രിജിലാണ് ഒട്ടോണമിക്ക് ലിന്‍ച് തുടക്കമിട്ടത്. രേഖകളിലടക്കം ലിന്‍ച് കൃത്രിമം കാട്ടിയെന്നായിരുന്നു യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ വാദം. തുടര്‍ന്ന് യുഎസില്‍ നിന്നും ലിന്‍ചിനെ ബ്രിട്ടനിലേക്ക് നാടുകടത്തിയിരുന്നു. 

ENGLISH SUMMARY:

UK tech tycoon missing after superyacht sinksoff Sicily in Italy. 15 rescued and 6 missing.