പോളണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്‍റ് ആന്‍ഡ്രെ ഡുഡയുമായും പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് പോളണ്ടിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ– പോളണ്ട് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ഇന്നലെ വാര്‍സോയിലെത്തിയ മോദിയെ വരവേല്‍ക്കാന്‍ ഒട്ടേറെ ഇന്ത്യക്കാര്‍ എത്തിയിരുന്നു. ഗിദ്‍വിജയസിന്‍ജി രാജാവിനെ ആദരിക്കുന്നതിനായി നിര്‍മിച്ച സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി. പോളണ്ടില്‍ നിന്ന് റെയില്‍മാര്‍ഗം പ്രധാനമന്ത്രി യുക്രെയ്നിലേക്ക് പോകും.