തെലങ്കാനയില്‍ മുന്നു പൊലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി. രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. കാമറെഡ്ഡി ജില്ലയിലെ അഡ്‍ലുരു യെല്ലറെഡ്ഡി തടാകത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിദിപെട്ട് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, എസ്ഐ സായികുമാര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് തടാകത്തില്‍ ചാടി മരിച്ചത്. നിഖിലിന്റെയും ശ്രുതിയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് ഇവര്‍ മൂന്നുപേരെയും കാണാതായത്. ഇവർക്കൊപ്പം കാണാതായ സ്റ്റേഷനിലെ എസ് ഐ സായ് കുമാറിനായി തിരച്ചിൽ തുടരുകയാണ്. പുലർച്ചെ തടാകക്കരയിൽ എസ്.ഐ യുടെ ഫോണും ചെരിപ്പുകളും കണ്ടെത്തി.തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തത്തി നടത്തിയ തിരച്ചിലിൽ ആണ് രണ്ടു പേരുടെ മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്.
ഇന്നലെ ഉച്ചമുതല്‍ ഇവര്‍ മൂന്നുപേരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നുപേരുടെയും മൊബൈല്‍ സിഗ്നല്‍ തടാകത്തിനടുത്തുനിന്നാണ് പൊലീസിനു ലഭിച്ചത്. എസ്ഐ സായ് കുമാറിന്റെ കാറും ചെരുപ്പും തടാകത്തിനടുത്തുനിന്നും കണ്ടെത്തി. പൊലീസുകാരുടെ കൂട്ട ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കാമറെഡ്ഡി പൊലീസ് സൂപ്രണ്ട് അറിയിച്ചു.