പൂര്‍ണമായി വേവിക്കാത്ത പന്നി ഇറച്ചി കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി അണുബാധയേറ്റ രോഗിയുടെ ഞെട്ടിക്കുന്ന സിടി സ്കാന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ഡോക്ടര്‍. രോഗിയുടെ കാലുകളില്‍ അതീവ ഗുരുതരമായ രീതിയില്‍ പാരസൈറ്റ് ഇന്‍ഫെക്ഷന്‍ ബാധിച്ചതായാണ് സി.ടി.സ്കാനില്‍ വ്യക്തമാകുന്നത്. സിസ്റ്റിസിര്‍കോസിസ് എന്ന പരസൈറ് ആണുബാധയാണ് രോഗിയെ ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.
ഫ്ളോറിഡ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഡോക്ടറാണ് രോഗിയുടെ സിടി സ്കാനിന്റെ ഭയപ്പെടുത്തുന്ന ചിത്രം പങ്കുവയ്ക്കുന്നത്. ടീനിയ സോലിയം എന്ന നാടവിരയിലെ മുട്ടകളില്‍ നിന്നാണ് പാരസൈറ്റ് അണുബാധ ഉണ്ടായിരിക്കുന്നത്. പന്നിയിറച്ചി നന്നായി വേവിക്കാത്തതിനെ തുടര്‍ന്ന് പന്നിയിറച്ചിയിലുള്ള നാടവിരയിലെ ലാര്‍വല്‍ സിസ്റ്റുകള്‍ ശരീരത്തിലെത്തിയാണ് അണുബാധയുണ്ടാകുന്നത്.
അഞ്ച് മുതല്‍ 12 ആഴചകള്‍ക്കുള്ളില്‍ ഇവ പൂര്‍ണ വളര്‍ച്ചയെത്തിയ നാടവിരകളായി മാറുന്നു. ഇവ മുട്ടകള്‍ ഉത്പാദിപ്പിക്കുന്നു. പിന്നീട് ഇവ ലാര്‍വകള്‍ പുറന്തള്ളപ്പെടുകയും കുടല്‍ഭിത്തികള്‍ തുളച്ചുകയറി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അവ പ്രവഹിക്കുകയും ചെയ്യുന്നു. ഈ ലാര്‍വകള്‍ മസ്തിഷ്കത്തില്‍ എത്തി സിസ്റ്റുകള്‍ രൂപപ്പെടാറുണ്ട്. ന്യൂറോസിസ്റ്റിസിര്‍കോസിസ് എന്ന അവസ്ഥയായാണ് ഇത് മാറുന്നത്. വര്‍ഷംതോറും 50 ദശലക്ഷം പേര്‍ക്ക് അണുബാധയുണ്ടാകാറുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്