രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സിംഗപ്പുരിലെത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണവുമായി ഇന്ത്യന്‍ സമൂഹം. ഹോട്ടലില്‍ കാത്തുനിന്ന  വാദ്യമേളങ്ങളോടെയാണ് മോദിയെ വരവേറ്റത്. ധോളില്‍ താളമിട്ട് പ്രധാനമന്ത്രിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യൻ കലാകാരന്മാർക്കൊപ്പം പ്രധാനമന്ത്രി ധോളില്‍ താളമിടുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്. സിംഗപ്പുര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങുമായും വിവിധ നേതാക്കളുമായും വ്യവസായ പ്രമുഖരുമായും മോദി ചര്‍ച്ച നടത്തും.

പ്രതിരോധവും വ്യാപാരവും ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ പരസ്പര സഹകരണത്തിന് ബ്രൂണെ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. ഒട്ടേറെ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ഭീകരവാദത്തെ ഒരു രാജ്യവും പ്രോല്‍സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോള്‍കിയയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തണം. സംയുക്ത സൈനികാഭ്യാസം നടത്തുന്നതുള്‍പ്പെടെ പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ബ്രൂണെയില്‍ നിന്നാണ് പ്രധാനമന്ത്രി സിംഗപ്പുരിലേത്ത് തിരിച്ചത്. 

ENGLISH SUMMARY:

PM Modi tries hands on ‘Dhol’ as Indian Diaspora gives warm welcome to him in Singapore