പങ്കാളി മേഗന്‍ മെര്‍ക്കലില്ലാതെ പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ഹാരി രാജകുമാരന്‍. ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയിലാകും ഹാരിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലിഫോര്‍ണിയയിലെ വീട്ടില്‍ മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനുമൊപ്പമാണ് മേഗന്‍. സെപ്റ്റംബര്‍ 15നാണ് ഹാരിയുടെ പിറന്നാള്‍.
ഹാരിയുടെ 30–ാം പിറന്നാള്‍ ആഘോഷം വന്‍ വിവാദമായിരുന്നു. അന്ന് സഹോദരനായ വില്യം രാജകുമാരനും കൂട്ടുകാര്‍ക്കുമൊപ്പമായിരുന്നു ഹാരിയുടെ പിറന്നാള്‍ ആഘോഷം. 2012 ല്‍ പാര്‍ട്ടിയില്‍ ഉല്ലസിക്കുന്ന ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ സോളോ ട്രിപ്പുകള്‍ ഹാരി ഏകദേശം അവസാനിപ്പിച്ച നിലയിലായിരുന്നു. യുഎസിലെ ജീവിതം ഹാരിക്ക് ഏറെക്കുറെ മടുത്ത നിലയിലാണെന്നും യു.കെയിലെ പഴയ സുഹൃത്തുക്കളുമായി ഹാരി വീണ്ടും സൗഹൃദം പുതുക്കുകയാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നാല്‍പതാം പിറന്നാളിലേക്ക് എത്തുമ്പോള്‍ ഒരു അച്ഛന്‍റെ റോള്‍ താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ആര്‍ച്ചിയും ലിലിബെറ്റുമാണ് ജീവിതത്തില്‍ ഇന്നുവരെ ലഭിച്ചതിലേറ്റവും വിലയേറിയ സമ്മാനങ്ങളെന്നും ഹാരി വ്യക്തമാക്കി. കുടുംബകാര്യങ്ങളുടെ തിരക്കിലാണ് മേഗനിപ്പോള്‍. ഹാരിയാവട്ടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവവുമാണ്.