അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ താരതമ്യേന കുറഞ്ഞ തിന്‍മയെ തിരഞ്ഞെടുക്കാന്‍ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്ഥാനാര്‍ഥികള്‍ രണ്ടുപേരും മനുഷ്യജീവന് എതിരെ നില്‍ക്കുന്നവരാണ്. കുടിയേറ്റത്തെ എതിര്‍ക്കുന്നതും ഭ്രൂണഹത്യ പ്രോല്‍സാഹിപ്പിക്കുന്നതും തിന്‍മയാണെന്നും ഡോണള്‍ഡ് ട്രംപിന്‍റെയും കമലാ ഹാരിസിന്‍റെയും പേരെടുത്ത് പറയാതെ മാര്‍പ്പാപ്പ വിമര്‍ശിച്ചു.
രണ്ട് സ്ഥാനാര്‍ഥികളില്‍ ആരാണ് കുറഞ്ഞ തിന്‍മയെന്ന് ജനം തീരുമാനിക്കണമെന്നും മനസാക്ഷിക്ക് അനുസൃതമായി വോട്ട് ചെയ്യണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഏഷ്യാ സന്ദര്‍ശനത്തിനുശേഷമുള്ള മടക്കയാത്രയില്‍ വിമാനത്തില്‍വച്ചായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം.