AFP

ലബനനില്‍ വന്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍.  274പേര്‍ കൊല്ലപ്പെടുകയും 1024 പേര്‍ക്ക് പരുക്കേറ്റതായും ലബനന്‍.  ഇസ്രയേലിനുനേരെ ഹിസ്ബുല്ല റോക്കറ്റുകള്‍ തൊടുക്കുന്ന ലബനനിലെ വടക്കന്‍ മേഖലയിലാണ് രൂക്ഷമായ ആക്രമണം നടത്തിയത്. ഹിസ്ബുല്ല റോക്കറ്റുകളും മിസൈലുകളും സൂക്ഷിക്കുന്ന എണ്ണൂറോളം കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.  ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് തള്ളിയ ലബനന്‍ അധികൃതര്‍ ജനങ്ങളെ ഭീതിയിലാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു.  

ഇസ്രയേലിനുനേരെ ഹിസ്ബുല്ല റോക്കറ്റുകള്‍ തൊടുക്കുന്ന ലബനനിലെ വടക്കന്‍ മേഖലയിലാണ് രൂക്ഷമായ ആക്രമണം നടത്തിയത്. ഹിസ്ബുല്ല റോക്കറ്റുകളും മിസൈലുകളും സൂക്ഷിക്കുന്ന മുന്നൂറോളം കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. കൂടുതല്‍ കേന്ദ്രങ്ങളില്‍  ആക്രമണം തുടരുമെന്നും സൈന്യം അറിയിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് തള്ളിയ ലബനന്‍ അധികൃതര്‍ ജനങ്ങളെ ഭീതിയിലാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. 

സ്കൂളുകളും സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ സൈനിക പോസ്റ്റുകള്‍ക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. സങ്കീര്‍ണമായ ദിനങ്ങളാണ് വരുന്നതെന്നും സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ജസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പേജര്‍, വാക്കി ടോക്കി സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ രണ്ട് കമാന്‍ഡര്‍മാരടക്കം 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY:

274 Killed, Over 700 Injured In Israeli Strikes, Says Lebanon