നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താം. ഇല്ലെങ്കില്‍ സര്‍ക്കാരിന് സ്വന്തം വഴി. ചിലരെ മാധ്യമങ്ങള്‍ വല്ലാതെ പൊക്കി കാണിക്കുന്നു.  അതിനെത്രയാ ആയുസ്സെന്ന് കാണാം. സി.പി.എം സ്വന്തം മാര്‍ഗത്തില്‍ മുന്നോട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ അഴിക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സി.പി.എം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി 

ENGLISH SUMMARY:

CM speech at Thrissur