നയാഗ്ര മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ 'മെഗാ ഓണം നയാഗ്ര 2024’ സംഘടിപ്പിച്ചു. പട്ടുപുടവയും അത്തപ്പൂക്കളവും തിരുവാതിരകളിയും, മാവേലി തമ്പുരാനും ചെണ്ടമേളവും ഓണസദ്യയും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ആഘോഷപരിപാടികള്‍. നയാഗ്ര സിസി സെന്ററിൽ നടന്ന ആഘോഷത്തില്‍ ആയിരത്തി മുന്നൂറോളം മലയാളികള്‍ പങ്കെടുത്തു. മൂന്നാം വർഷവും കാനഡയിലെ ഏറ്റവും വലിയ ഓണാഘോഷം നയാഗ്ര മലയാളീ സമാജത്തിന്റേതു ആണെന്നുള്ളത് നയാഗ്രയിൽ എല്ലാ മലയാളികളുടെയും അഭിമാനം ആണ്. മലയാളികൾ പിന്നോട്ടു നിൽക്കേണ്ടവരല്ല, മുന്നിട്ടിറങ്ങേണ്ടവരാണെന്നു ബോധ്യപ്പെടുത്താനാണ് ഇത്രയും വലിയ ഒരാഘോഷം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് റോബിൻ ചിറയത്ത് പറഞ്ഞു. വയനാടിന് വേണ്ട സഹായവും സമാജം നൽകും.
ജയ്മോൻ, വിൻസെന്റ്, സുജിത്, റിജിൽ, അനീഷ്, ജിയോ, ടിജോ മറ്റു വോളന്റീർ മാർ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും ഒരുക്കി.
നയാഗ്രയുടെ ചരിത്രത്തിൽ ആദ്യമായ് കേരളത്തിൽ നിന്നുള്ള കലാകാരൻ അതുൽ നറുകര എന്ന യുവപ്രതിഭയുടെ സാന്നിധ്യം ഓണാഘോഷപരിപാടികളെ വേറൊരു ലെവലിൽ എത്തിച്ചു. പാലാപ്പള്ളി തിരുപ്പള്ളി യിൽ തുടങ്ങി നാടൻ പാട്ടുകളിലൂടെ സംഗീതലഹരിയിൽ ആസ്വാദകരെ അദ്ദേഹം നിറച്ചു. പാട്ടുകളും ഡാൻസുകളും സ്കിറ്റും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മറ്റു കൂട്ടി. ഇരുന്നൂറ്റമ്പതിലേറെ പേര്‍ സ്റ്റേജിൽ പെർഫോം ചെയ്തു. സമാജത്തിന്റെ സ്വന്തം കലാകാരന്മാരുടെ 'തരംഗം' അവതരിപ്പിച്ച ചെണ്ടമേളം ഓണാഘോഷങ്ങൾക്ക് ഉത്സവക്കൊഴുപ്പേകി.
എം.പി.ടോണി ബാൾഡിനെലി വിശിഷ്ട അഥിതിയായിരുന്നു. ട്രഷറർ പിന്റോ ജോസഫ്, മധു സിറിയക് എന്നിവർ പ്രസംഗിച്ചു. ക്രിസ്ടി ജോസ്, ശില്പ ജോഗി, കാലേബ് വർഗീസ്, കാവ്യാ രാജൻ, സുജമോൾ സുഗതൻ, മോൾസി ജോസഫ്, സിൽജി തോമസ്, എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിയൽറ്റർ അർജുൻ സനിൽകുമാർ ആയിരുന്നു മെഗാ സ്പോൺസർ. സുജ സുഗതൻ സ്വാഗതവും പ്രിൻസ് പെരേപ്പാടൻ നന്ദിയും അറിയിച്ചു.
പ്രസിഡന്റ് റോബിൻ ചിറയത്ത്, വൈസ് പ്രസിഡന്റ് ശില്പ ജോഗി, സെക്രട്ടറി കാലേബ് വർഗീസ്, ജോയിന്റ് സെക്രട്ടറി രാമഭദ്രൻ സജികുമാർ, ട്രഷറർ പിന്റോ ജോസഫ്, ജോയിന്റ് ട്രഷറർ രാജീവ് വാരിയർ, എക്സ് ഓഫിസിയോ ബൈജു പകലോമറ്റം, എന്റർടൈൻമെന്റ് കോർഡിനേറ്റർ ക്രിസ്ടി ജോസ്, കമ്മറ്റി അംഗങ്ങളായ അനീഷ് പോൾ, ജിയോ ബാബു, കാവ്യാ രാജൻ, മോൾസി ജോസഫ്, റിജിൽ റോക്കി, സിൽജി തോമസ്, സുജാമോൾ സുഗതൻ, സുജിത് പി എസ്, ടോജോ ജോസ്, വസന്ത് ജോൺ, ബോർഡ് ഓഫ് ഡിറക്ടർസായ ജയ്മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, മധു സിറിയക്, വിൻസെന്റ് തെക്കേത്തല, പ്രൻസൺ പെരേപ്പാടൻ, ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, ലിജോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് കമ്മിറ്റി അംഗങ്ങൾ അലൻ ജൈമോൻ, ബെഞ്ചമിൻ തെക്കേത്തല, ജെന്നീസ് ബൈജു, ജോസ് ജെയിംസ്, റിച്ച മാറ്റം എന്നിവർ രെജിസ്ട്രേഷനാണ് നേതൃത്വം നൽകി. തുടർച്ചയായ ആറു മണിക്കൂർ കലാവിരുന്ന് ആണ് നയാഗ്രയിലെ മെഗാ ഓണത്തിന് എത്തിയവർ ആസ്വദിച്ചത്.