lebanon

ലബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരണസംഖ്യ അഞ്ഞൂറിലേക്ക്. 492 പേര്‍ മരിച്ചതായി ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ മുപ്പത്തിയഞ്ച് കുട്ടികളും, 58 സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ എത്ര സാധാരണക്കാരും, ഹിസ്ബുള്ള സംഘാംഗങ്ങളുമുണ്ടെന്ന് ഇതുവരെ കണക്ക് പുറത്തുവിട്ടിട്ടില്ല. 

1600ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ മുതലാണ് ഇസ്രയേല്‍  വ്യോമാക്രമണം ആരംഭിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ലെബനിലുണ്ടായ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ഇത്. 

ഇസ്രയേലിന്‍റെ വടക്കന്‍മേഖലയിലേക്ക് ഹിസ്ബുള്ള 200ലധികം റോക്കറ്റ് ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. ലെബനന്‍ മറ്റൊരു ഗാസ ആകരുതെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി

ENGLISH SUMMARY:

Israeli strikes on southern Lebanon leave nearly 500 dead. United Nations Secretary-General Antonio Guterres told he feared the possibility of transforming Lebanon into another Gaza.