ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയുടെ മൃതദേഹം തെക്കൻ ബെയ്റൂട്ടിലെ ദാഹി മേഖലയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ശരീരത്തിൽ നേരിട്ടുള്ള മുറിവുകളില്ലെന്നും സ്‌ഫോടനത്തിൻ്റെ ശക്തിയിൽ നിന്നുള്ള ആഘാതമായേക്കാം മരണകാരണമെന്നുമാണ് ആരോ​ഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച ഹസൻ നസറുല്ലയുടെ മരണ വിവരം ഹിസ്ബുല്ല സ്ഥിരീകരിച്ചത്. എന്നാൽ മരണ കാരണമോ സംസ്കാര ചടങ്ങുകളെ പറ്റിയെ ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നില്ല.

Also Read: ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ ലബനനില്‍ 216 ബോംബാക്രമണം

വെള്ളിയാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുല്ല തുരങ്കങ്ങൾ ലക്ഷ്യം വെച്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസറുല്ല കൊല്ലപ്പെടുന്നത്. ഇസ്രയേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ വിവിധ ഇന്റലിജൻസ് ഏജൻസികളുടെ സഹകരണമുണ്ടായെന്നാണ് റിപ്പോർട്ട്. ഹിസ്ബുല്ലയുടെ നിരവധി പ്രധാന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. 

തെക്കൻ ബെയ്റൂട്ടിലെ 60 അടി താഴ്ചയിലുള്ള ബങ്കർ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. നസറുല്ലയും മുതിർന്ന ഹിസ്ബുല്ല നേതാക്കളും ഇവിടെ യോ​ഗം ചേരുന്നെന്ന വിവരത്തെ തുടർന്നായിരുന്നു ആക്രമണം. ഇസ്രയേലുമായുള്ള സംഘർഷം കനക്കുന്നതിനിടെ തന്ത്രങ്ങൾ പ്ലാൻ ചെയ്യാനുള്ള യോ​ഗമാണിവിടെ ചേർന്നിരുന്നത്. ഈ സമയം ബങ്കറിൽ നസ്റുല്ലയുണ്ടാകുമെന്ന വിവരം ഇസ്രയേലിന് ചോർത്തി നൽകിയത് ഇറാൻ പൗരനായ ചാരനാണെന്നാണ് റിപ്പോർട്ട്.  

Also Read: ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്‍റെ ഡസൻ കണക്കിന് യുദ്ധ വിമാനങ്ങൾ; തിരിച്ചടി

പൊട്ടിച്ചത് ബങ്കർ ബോംബുകൾ 

സമീപകാല ചരിത്രത്തിൽ നഗരത്തിൽ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ഇസ്രായേൽ സൈന്യം ഏകദേശം 80 ടൺ സ്‌ഫോടകവസ്തുക്കളാണ് ഈയൊരു ആക്രമണത്തിൽ മാത്രം ഉപയോ​ഗിച്ചത്. ബങ്കർ പോലുള്ള ശക്തമായ ഇടങ്ങളിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ ശേഷിയുള്ള “ബങ്കർ-ബസ്റ്റർ” ബോംബുകൾ ഉൾപ്പെടെ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ഏകദേശം ഏകദേശം 85 ബങ്കർ ബസ്റ്റർ ബോംബുകൾ ദാഹിയിൽ പ്രയോ​ഗിച്ചു. 

മണ്ണിനടിയിലൂടെ 30 മീറ്ററും കോൺക്രീറ്റ് പ്രതലത്തിൽ ആറു മീറ്ററും ആഴത്തിലെക്കാൻ ശേഷിയുള്ള ഈ ബോംബുകളാണ് ബങ്കർ പ്രതിരോധങ്ങളെ തകർക്കാൻ ഇസ്രയേലിനെ സഹായിച്ചത്. എല്ലാം പ്ലാൻ അനുസരിച്ച് നടന്നെന്നും തെറ്റുകളുണ്ടായില്ലെന്നുമാണ് ഇസ്രയേൽ വ്യോമസേന കമാൻഡർ പറഞ്ഞത്. 

Also Read: ഹസൻ നസ്റല്ലയെ വധിക്കാൻ ഇസ്രയേലിന് വിവരം നൽകിയത് ഇറാൻ ചാരനെന്ന് റിപ്പോർട്ട്

ആക്രമണം വ്യാപിപിച്ച് ഇസ്രയേൽ

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. നേരത്തെ തെക്കൻ ബെയ്റൂട്ട് കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെങ്കിലും ന​ഗരത്തിലേക്ക് ആക്രമണം എത്തിയെന്നാണ് വിവരം. ലബനീസ് ഇസ്‍ലാമിസ്റ്റ് സംഘടനയായ ജമാ ഇസ്‍ലാമിയ സംഘാംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ നടത്തിയ ആക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

യെമനിൽ ഹൂതികൾക്കെതിരെയും ഇസ്രയേൽ വ്യോമാക്രണം ശക്തമാക്കി. ഞായറാഴ്ച റാസ് ഇസയെയും ഹൊദൈദയെയും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രണം നടത്തി. 

ENGLISH SUMMARY:

Hassan Nasrullah has no injuries; Israel kills Hezbollah leader like this.