TOPICS COVERED

സെല്‍ഫിയും റീല്‍സും എടുക്കാനുള്ള ശ്രമം ചിലപ്പോള്‍ ദുരന്തങ്ങളില്‍ കലാശിക്കാറുണ്ട്. . റഷ്യൻ ടിക്ടോക്ക് താരമായ അരീന ഗ്ലാസുനോവ എന്ന 24-കാരിക്കാണ് ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടമായത്. സുഹൃത്തിനൊപ്പം പാട്ടു വരുന്ന വിഡിയോ എടുക്കാനുള്ള ശ്രമത്തിനിടെ റോഡിലെ അണ്ടര്‍പാസില്‍ വീണായിരുന്നു അന്ത്യം. കഴിഞ്ഞ മാസം ജോര്‍ജിയയിലെ ടിബിലിസിയിലാണ് അപകടം നടന്നത്.  റഷ്യന്‍ ബോയ് ബാന്റ് ആയ ഹങ്ങര്‍ ബോയ്‌സിലെ 'ഫോര്‍ ദ ലാസ്റ്റ് ടൈം' എന്ന പാട്ടുപാടിക്കൊണ്ട് ക്യാമറയിലേക്ക് നോക്കി നടന്നുവരികയായിരുന്ന അരീന റോഡിലെ അണ്ടര്‍പാസ് ശ്രദ്ധിച്ചില്ല. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴുത്തിനു തലയ്ക്കുമേറ്റ പരുക്കാണ് മരണത്തിനിടയാക്കിയത്. സുഹൃത്താണ് വിഡിയോ എടുത്തത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. 

ENGLISH SUMMARY:

TikTok star's last moments captured on camera