വൈദ്യശാസ്ത്രത്തിനുള്ള ഈവര്‍ഷത്തെ നോബേല്‍ പുരസ്കാരം അമേരിക്കന്‍ ശാസ്ത്രജ്ഞന് വിക്ടര്‍ ആംബ്രോസും അമേരിക്കന്‍ മോളിക്യുലര്‍ ബയോളജിസ്റ്റ് ഗാറി റവ്കിനും പങ്കിടും. പ്രോട്ടീന്‍ ഉല്‍പ്പാദിക്കാനുള്ള ജീനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ മൈക്രോ ആര്.എന്‍.എയ്്ക്കുള്ള പങ്കിനെ കുറിച്ചുള്ള കണ്ടുപിടുത്തത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം. കഴിഞ്ഞ വര്‍ഷവും ആര്.എന്‍.എയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിനായിരുന്നു വൈദ്യശാസ്ത്രത്തിലെ നോബേല്‍ പുരസ്കാരം.