മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍, മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു. ജനനിബിഡമായ ടാംപ ബേയില്‍ ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. Also Read: സംഹാരരൂപിയായി മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; ഭയന്നുവിറച്ച് ഫ്ലോറിഡ; പലായനം
മേഖലയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ നടക്കുന്നത്. പത്തുലക്ഷത്തിലധികംപേരോട് മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവന്‍മരണ പോരാട്ടമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
അമേരിക്കയിലെയും തൊട്ടടുത്ത മെക്സിക്കോയിലെയും ദുരന്തസാധ്യതാമേഖലകളില്‍ സൈന്യത്തിന്‍റെ സഹായത്തോടെയാണ് മുന്നൊരുക്കം. രണ്ടാഴ്ച മുന്‍പുണ്ടായ ഹെലന്‍ ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ചിരുന്നു. 225 പേര്‍ മരിക്കുകയും നൂറുകണക്കിനാളുകളെ കാണാതാവുകയും ചെയ്തിരുന്നു.