ഫോട്ടോ: എക്സ്

TOPICS COVERED

ടോയ്​ലറ്റ് ബ്രേക്ക് എടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അധ്യാപികന്‍ അധിക മാര്‍ക്ക് നല്‍കിയെന്ന ആരോപണവുമായി മാതാപിതാക്കള്‍. ആഴ്ചയില്‍ ഒരു ടോയ്​ലറ്റ് ബ്രേക്ക് മാത്രം ആണ് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചത്. അത് എടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക അധിക മാര്‍ക്ക് നല്‍കിയെന്നുള്ള ആരോപണവുമായി രക്ഷിതാക്കളില്‍ ഒരാള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായി. 

കാലിഫോര്‍ണിയയിലെ ഒരു സ്കൂളിലെ അധ്യാപികയാണ് കുട്ടികള്‍ക്ക് മുന്‍പില്‍ വിചിത്രമായ നിര്‍ദേശം വെച്ചത്. കണക്ക് ടീച്ചറുടെ ക്രൂരമായ രീതിയെ കുറിച്ച് വെളിപ്പെടുത്തിയുള്ള എക്സിലെ കുറിപ്പ് 16 ദശലക്ഷം കാഴ്ച്ചക്കാരെയാണ് ഇതുവരെ നേടിയത്. സെപ്റ്റംബര്‍ അഞ്ചിന് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി വെച്ചു. 

കുട്ടികളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നതാണ് അധ്യാപികയുടെ നടപടി എന്ന വിമര്‍ശനമാണ് ശക്തമാവുന്നത്. അധ്യാപികയ്ക്ക് എതിരെ അധികൃതരുടെ ഭാഗത്ത് നിന്നും തക്കതായ നടപടി ഉണ്ടാവണം എന്നും എക്സിലെ പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുന്നു. 

ENGLISH SUMMARY:

Parents have alleged that the teacher gave extra marks to students who did not take toilet breaks. Students are allowed only one toilet break in a week