british-airways

TOPICS COVERED

ഇന്ത്യ–യുകെ വിമാനയാത്രയുടെ 100 വര്‍ഷം ആഘോഷിക്കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്. വലിയ തോതിലുളള ആഘോഷങ്ങളാണ് ഈ യാത്ര സെഞ്ചറിയുടെ പേരില്‍ നടത്തുന്നത്. ഇതിലേറ്റവും ആകര്‍ഷകമായത് നവംബര്‍ അവസാനം വരെ എയര്‍വേയ്‌സില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കും എന്നതാണ്.  അതില്‍ തന്നെ തേങ്ങാ ചോറും മട്ടന്‍ കറിയുമാണ് ഹൈലൈറ്റ്.  

നിലവിൽ ഇന്ത്യയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് ആഴ്ചയിൽ 56 വിമാന സർവീസുകളാണ് ബ്രിട്ടിഷ് എയർവേയ്‌സ് നടത്തുന്നത്. പ്രതിദിനം മുംബൈയിൽ നിന്ന് മൂന്നും ഡൽഹിയിൽ നിന്ന് രണ്ടും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസ് വീതവുമാണ് കമ്പനി നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായ് ഇന്ത്യൻ വിഭവങ്ങൾ മാത്രമല്ല നൂറിലധികം ഇന്ത്യൻ സിനിമകളും യാത്രക്കാർക്കായ് വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്. 

ഇന്ത്യയുമായുള്ള ആകാശബന്ധത്തിന്റെ 100 വര്‍ഷം തീര്‍ത്തും അഭിമാനിക്കാവുന്നതാണെന്നും ആഘോഷവും അംഗീകാരവും അര്‍ഹിക്കുന്ന അവസരമാണെന്നും ബ്രിട്ടിഷ് എയര്‍വേയ്‌സ് ചെയര്‍മാന്‍ സീന്‍ ഡോയല്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയും ഇന്ത്യന്‍ യാത്രികരും  ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതാണെന്നും ചെയര്‍മാന്‍ പറയുന്നു. പ്രത്യേക മസാല ചായകളും രാജസ്ഥാനില്‍ നിന്നുള്‍പ്പടെയുള്ള പ്രത്യേക വിഭവങ്ങളും ഇനി ബ്രിട്ടിഷ് എയര്‍വേയ്‌സില്‍ ലഭിക്കും. ഇന്ത്യന്‍ മെനുവില്‍ മാത്രമല്ല, യാത്രക്കാര്‍ക്കായി നിരവധി ഇന്ത്യന്‍ സിനിമകളും എയര്‍വേയ്‌സില്‍ ഒരുക്കുന്നുണ്ട്. 

വിമാനയാത്രാ ബന്ധത്തില്‍ 100 വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കുടുതല്‍ ദൃഢമാക്കാനാണ് എയര്‍വേയ്‍സിന്റെ പരിശ്രമം. ഇരുരാജ്യങ്ങള്‍ക്കും വാണിജ്യപരമായും സാമ്പത്തികപരമായും നേട്ടമുണ്ടാക്കുംവിധമുള്ള സര്‍വീസുകളും എയര്‍വേയ്‌സിന്റെ ലക്ഷ്യമാണ്. ബ്രിട്ടിഷ് എയര്‍വേയ്‌സ് കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങളുടെ പുതിയ ദ്വിവര്‍ഷ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. സുസ്ഥിര വികസനത്തിനായി ഓപ്പറേഷണല്‍,ഐടി, കസ്റ്റമര്‍ , സ്റ്റാഫ് , എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലും വലിയ മാറ്റമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്. 

British Airways celebrates its 100th year,flying to India:

British Airways celebrates its 100th year,flying to India.