അതിര്‍ത്തിയിലെ സമാധാനത്തിനാണ് പ്രഥമപരിഗണനയെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഷി ചിന്‍ പിങ്ങും ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. റഷ്യയിലെ കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
പരസ്പര വിശ്വാസവും ബഹുമാനവുമാണ് മികച്ച ബന്ധത്തിന് അടിസ്ഥാനമെന്ന് ഷി ചിന്‍ പിങ്ങിനോട് പ്രധാനമന്ത്രി. ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിങ് പുനരാരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ലോകസമാധാനത്തിന് ഇന്ത്യ– ചൈന സഹകരണം ആവശ്യമാണെന്നും മോദി.
ഭിന്നതള്‍ പരിഹരിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമെന്ന് ഷി ചിന്‍ പിങ്. അഞ്ചുവര്‍ഷത്തിന് ശേഷം മോദിയുമായി ചര്‍ച്ച നടത്താനായതില്‍ സന്തോഷമുണ്ടെന്നും ഷി പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും വൈകാതെ തുടര്‍ ചര്‍ച്ചകള്‍ നടത്തും. ലഡാക്ക് അതിര്‍ത്തിയിലെ സേനാ പിന്‍മാറ്റം സൈന്യം തീരുമാനിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.