മണ്ണിന്‍റെയും മതത്തിന്‍റെയും പേരില്‍ പോരുമുറുകുമ്പോള്‍ ഇരയാക്കപ്പെടുന്നതില്‍ ഏറെയും കുഞ്ഞുങ്ങളാണ്. ഭ്രൂണമായിരിക്കുമ്പോള്‍ മുതല്‍ ആ നരകയാതന അനുഭവിക്കുകയാണ് ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങള്‍. മനുഷ്യന് മനുഷ്യനെ എങ്ങനെയാണ് ഇത്രയും ദ്രോഹിക്കാനാവുക. മുന്നിലുള്ളത് ശത്രുവോ മിത്രമോ എന്നൊന്നുമറിയാതെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ തലയറുക്കാനും, അവരുടെ മാംസം സ്വന്തം അമ്മമാര്‍ക്ക് വച്ചുവിളമ്പാനും എങ്ങനെ കഴിയും? ഹൃദയംപൊട്ടിപ്പിളരുന്ന വേദനയാണിത് ലോകത്തിന് നല്‍കുന്നത്.