cat-died

TOPICS COVERED

ലോകത്തിലെ ഏറ്റവും വലിയ തടിയന്‍ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച  ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചു. ക്രോഷിക് എന്ന് പേരുള്ള പൂച്ചയാണ് ചത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയ ഈ പൂച്ചയുടെ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ബിസ്കറ്റ്, സൂപ്പ് എന്നിവയെല്ലാം പതിവായി കഴിച്ച്  17കിലോഗ്രാം ഭാരമാണ് ഈ പൂച്ചക്കുണ്ടായിരുന്നത്. പിന്നീസ് സ്പെഷ്യലൈസ്ഡ് വെറ്റിനറി സെന്‍ററിലെ പരിചരണത്തോടെ 7 പൗണ്ടോളം ഭാരം കുറഞ്ഞിരുന്നു. അമിത ഭാരം കാരണം നടക്കാന്‍ പോലും സാധിക്കാത്ത നിലയിലായിരുന്നു ക്രോഷിക്ക്. പെട്ടെന്നുണ്ടായ ശ്വസനസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പൂച്ച ചത്തത്. ശനിയാഴ്ചയായിരുന്നു സംഭവം. 

അന്തരാവയവങ്ങളില്‍ ട്യൂമറുകള്‍ ഉണ്ടായിരുന്നതായി പൂച്ചയെ പരിശോധിച്ച വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത് ആദ്യം സ്കാനിങ്ങുകളിലൂടെയും മറ്റും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ ട്യൂമറുകളാണ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമായത്. അതിന് മുന്‍പ് ക്രോഷിക്കിന് ശ്വസനസംബന്ധമായ ബുദ്ധിമുട്ട് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൂച്ചയെ സംരക്ഷിച്ചിരുന്ന ഷെല്‍റ്റര്‍ ഉടമ പറയുന്നു.

ENGLISH SUMMARY:

A cat who claimed to be the world's biggest fat cat died while participating in a fat camp. According to a report in the New York Post, the cat named Kroshik died.