യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകളായ ജോര്‍ജിയയും നോര്‍ത്ത് കാരൊളൈനയും ട്രംപ് പിടിച്ചു. പെന്‍സില്‍വേനിയയടക്കം അഞ്ച് സ്വിങ് സ്റ്റേറ്റുകളിലും ട്രംപാണ് മുന്നേറുന്നത്. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളിലും ട്രംപ് ആധിപത്യം നിലനിര്‍ത്തി. വിജയ സൂചനകള്‍ വന്നതിന് പിന്നാലെ റിപ്പബ്ലിക്കന്‍ ക്യാപില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുകയാണ് ട്രംപ്.
ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 227 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടിയിട്ടുണ്ട്. 153 ഇലക്ടറല്‍ വോട്ടുകളാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലയ്ക്ക് നേടാനായത്. 270 ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. അതിനിടെ ഡെമോക്രാറ്റിക് വാച്ച് പാര്‍ട്ടിയില്‍ ഇന്ന് കമല ഹാരിസ് പങ്കെടുക്കില്ല. നാളെ സംസാരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.