Balochistan-blast

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 24 മരണം. ക്വെറ്റ റെയില്‍വേ സ്റ്റേഷനില്‍ ആണ് സ്ഫോടനം നടന്നത്. ഉത്തരവാദിത്തം നിരോധിത സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. 

രാവിലെയാണ് ബലൂചിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടന്നത്. പെഷാവറിലേക്കുള്ള ജാഫര്‍ എക്സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിലും ട്രെയിനിലും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. ചാവേര്‍ ആക്രമണത്തിന് പിന്നാലെ ക്വെറ്റ– പെഷാവര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസ് റെയില്‍വെയ്ക്ക് നിര്‍ദേശം നല്‍കി. 

ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തൂഖ്വ പ്രവിശ്യയിലുംസജീവമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി തുടര്‍ച്ചയായി മേഖലയില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ബലൂചിസ്ഥാനിലെ മസ്തങ് ജില്ലയില്‍ സ്കൂളിലും ആശുപത്രിയിലും സ്ഫോടനം നടന്നിരുന്നു. ഇത്ല്‍ അഞ്ച് കുട്ടികള്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 26 ന് പ്രവിശ്യയിലെ ഒരു റെയില്‍വേ പാലവും ബി.എല്‍.എ. തകര്‍ത്തിരുന്നു. 

ENGLISH SUMMARY:

Pakistan railway station explosion: Blast kills 25, including 14 soldiers in Balochistan