സിംഗപ്പൂര്‍ മെട്രോയില്‍ നിന്നുമുള്ള കാഴ്ച സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തിരക്കുള്ള മെട്രോയില്‍ സുഖമായി കിടന്ന ഫോണ്‍ നോക്കുന്ന യുവാവിന്‍റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കഴിഞ്ഞ നവംബര്‍ 9ന് ടിക് ടോക്കിലാണ് വിഡിയോ പങ്കുവക്കപ്പെട്ടത്. തോംസണ്‍ ഈസ്റ്റ് കോസ്റ്റ് ലൈനിലാണ് സംഭവം നടന്നത്.
'ഇത്തരത്തിലുള്ള പെരുമാറ്റം തടയേണ്ടതിന് എസ്എംആര്‍ടിയുടെ സ്റ്റാഫുകള്‍ ഇടക്ക് മെട്രോ പരിശോധിക്കണം' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവക്കപ്പെട്ടിരിക്കുന്നത്. വിഡിയോ പ്രചരിച്ചതിനുപിന്നാലെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി യൂസേഴ്സ് രംഗത്തെത്തി.
'താന്‍ ആ ട്രെയ്നില്‍ ഉണ്ടായിരുന്നെങ്കില്‍ എമര്‍ജെന്‍സി ബട്ടണില്‍ അമര്‍ത്തി ട്രെയിന്‍ ഒന്നാകെ നിര്‍ത്തുമായിരുന്നു' എന്നാണ് ഒരു യൂസര്‍ കമന്‍റ് ചെയ്തത്. 'എന്നാല്‍ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്താന്‍ മാത്രം ഗൗരവതമായ വിഷയമാണോ' ഇതെന്ന് ചോദിച്ച് ചിലര്‍ അഭിപ്രായത്തോട് വിയോജിച്ചു.
ട്രെയിനില്‍ കിടന്ന യുവാവിനെ ജയിലില്‍ അടക്കണമെന്നും ഫൈന്‍ ഈടാക്കണമെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്നു. വിഡിയോ എടുക്കുന്നതിനുപകരം വിഡിയോ എടുത്ത ആള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നുവെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു. എന്തായാലും യുവാവിന്‍റെ വിഡിയോ ഇങ്ങനെ പലതരം ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.