പ്രതീകാത്മക ചിത്രം

TOPICS COVERED

ഇരുനൂറിലധികം സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി ഇറാന്‍. 43കാരനായ മുഹമ്മദ് അലി സലാമത്തിനെയാണ് ഇറാന്‍ ഭരണകൂടം പരസ്യമായി തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ഇരുപത് വര്‍ഷത്തിനിടെ 200ലധികം സ്ത്രീകളെയാണ് പ്രതി ബലാല്‍സംഗത്തിനിരയാക്കിയത്. 

ഹമേദാന്‍ നഗരത്തില്‍ ജിമ്മും ഫാര്‍മസിയും നടത്തിവരികയായിരുന്നു പ്രതി സലാമത്ത്. സ്ത്രീകളുമായി അടുപ്പത്തിലായ ശേഷം പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയോ ഡേറ്റില്‍ ഏല്‍പ്പെടുകയോ ചെയ്യുകയാണ് പതിവ്. അതിനുശേഷം ബലാത്സംഗം ചെയ്യും. ചില സ്ത്രീകള്‍ക്ക് ഇയാള്‍ ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയിരുന്നതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത് വര്‍ഷമായി പ്രതി സലാമത്ത് ഇത് തുടര്‍ന്നുവരികയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പുറത്ത് പറയാനുളള ഭയം കാരണം പല സ്ത്രീകളും ഇയാള്‍ക്കെതിരെ ആദ്യം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍‌ ഓരോരുത്തരായി രംഗത്തെത്തിയതോടെ ബാക്കിയുളള സ്ത്രീകളും പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് സലാമത്ത് പൊലീസിന്‍റെ പിടിയിലാകുന്നത്. പിന്നീട് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. ഇറാനില്‍ ഏറ്റവും കൂടുതല്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്ന പ്രതിയാണ് സലാമത്തെത്തും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് നഗരത്തിലെ നീതിന്യായ വകുപ്പിന് മുന്നില്‍ തടിച്ച് കൂടി പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ബലാത്സംഗം ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതോടെ ഇറാന്‍ ഭരണകൂടം പ്രതിയെ പരസ്യമായി തൂക്കിലേറ്റുകയായിരുന്നു. 

ENGLISH SUMMARY:

Iran publicly executes serial rapist convicted in dozens of cases