Image Credit; x, Elsa Thora

അന്യഗ്രഹജീവിയുമായോ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായോ സെക്സ് ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ വേണ്ടെന്ന് പറയില്ലെന്ന് സ്വീഡിഷ് ‘ഒണ്‍ലി ഫാന്‍സ്’ മോഡല്‍ എല്‍സ തോറ. ചൊവ്വാ ഗ്രഹത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്ന ആദ്യ സ്ത്രീയാവണമെന്നാണ് എല്‍സ തോറയുടെ ആഗ്രഹം.

മസ്‌കിന്റെ സഹായം ലഭിച്ചാല്‍, തന്‍റെ മോഹം സഫലീകരിക്കപ്പെടുമെന്നാണ് 'ദി കെയ്‌ലി ആന്‍ഡ് ജാക്കി ഓ ഷോ' എന്ന പോഡ്കാസ്റ്റിലൂടെ മോഡല്‍ എല്‍സ പറയുന്നത്. സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ചൊവ്വയെ കോളനിയാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എല്‍സ തോറ തന്റെ വിചിത്രമായ ആഗ്രഹം വെളിപ്പെടുത്തിയത്.

തന്റെ പേടകമായ സ്റ്റാര്‍ഷിപ്പില്‍ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കാന്‍ മസ്‌കിന് പ്ലാനുണ്ട്. ചൊവ്വയെ പത്തുലക്ഷം ആളുകള്‍ താമസിക്കുന്ന ഗ്രഹമാക്കണമെന്നാണ് മസ്‌കിന്റെ ആഗ്രഹം. 2050 ഓടെ ഇത് സാധ്യമാക്കണമെന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

'അന്യഗ്രഹജീവിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പറ്റിയാല്‍ ഞാന്‍ വേണ്ടെന്ന് പറയില്ല. മസ്‌കുമായി സെക്സ് ചെയ്യാനും എനിക്ക് ഏറെ ഇഷ്ടമാണ്. മസ്കിനെ ഞാന്‍ സ്നേഹിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ എക്‌സില്‍ ഒരുപാട് കണ്ടിട്ടുണ്ട്', – എല്‍സ തോറ തന്‍റെ ആഗ്രഹം വെളിപ്പെടുത്തി. സെക്സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന സംഗതി മസ്‌കിനോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തോട് അതെ എന്നായിരുന്നു എല്‍സയുടെ മറുപടി. എക്‌സിലെ കുറിപ്പില്‍ മസ്കിനെ ടാഗ് ചെയ്താണ് ഈ ആഗ്രഹം പറഞ്ഞതെന്നും എല്‍സ പറയുന്നു.

ENGLISH SUMMARY:

Woman reveals her plans to have sex with Elon Musk and give birth to first 'Martian baby'