പ്രതീകാത്മക ചിത്രം

TOPICS COVERED

ജപ്പാന്‍ തലസ്ഥാന നഗരമായ ടോക്കിയോയില്‍ ജനസംഖ്യാ നിരക്ക് കുത്തനെ ഇടിയുന്നതിനിടെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പുതിയ മാര്‍ഗവുമായി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാർക്ക് ആഴ്ചയിലെ പ്രവൃത്തിദിനങ്ങള്‍‌ നാലായി കുറയ്ക്കാനാണ് തീരുമാനം. ജീവനക്കാർക്ക് ഓരോ ആഴ്ചയും മൂന്ന് ദിവസത്തെ അവധി നൽകുമെന്ന് ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്‌കെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തില്‍ വരും.

കുട്ടികള്‍ക്ക് ജന്മം നല്‍കല്‍, അവരുടെ സംരക്ഷണം തുടങ്ങിയവ കാരണം ആരും അവരുടെ കരിയർ ഉപേക്ഷിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കാനാണ് പദ്ധതിയെന്ന് ടോക്കിയോ മെട്രോപൊളിറ്റൻ അസംബ്ലിയുടെ നയ പ്രസംഗത്തിൽ പറയുന്നു. രാജ്യത്തിന്‍റെ ഫെർട്ടിലിറ്റി നിരക്ക് അഭൂതപൂർവമായ താഴ്ന്ന നിലയിലെത്തിയതിനാൽ ദമ്പതികൾക്കിടയിൽ പ്രത്യുല്‍പാദനം പ്രോത്സാഹിപ്പിക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്.

ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്‍റെ ശ്രമങ്ങൾ വർധിപ്പിച്ചിട്ടും, കഴിഞ്ഞ വർഷത്തെ നിരക്ക് ഒരു സ്ത്രീക്ക് 1.2 കുട്ടികള്‍ എന്ന നിലയിലാണ്. ജനസംഖ്യ ഉയര്‍ത്താനായി 2.1 നിരക്ക് ആവശ്യമാണ്. ആനുപാതികമായ ശമ്പള ക്രമീകരണത്തിന് പകരമായി സ്കൂൾ വിദ്യാർഥികളുള്ള മാതാപിതാക്കളുടെ ജോലി സമയം കുറയ്ക്കാനുള്ള നടപടികളും ടോക്കിയോ അവതരിപ്പിച്ചിരുന്നു.

ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം ജപ്പാനിൽ കഴിഞ്ഞ വർഷം 727,277 ജനനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ ഓവർടൈം തൊഴിൽ സംസ്കാരം ഈ കുറഞ്ഞ കണക്കിന് കാരണമായതാണ് പഠനങ്ങള്‍. പലപ്പോഴും ഒന്നെങ്കില്‍ കുട്ടികള്‍, കു‍ടുംബം അല്ലെങ്കില്‍ ജോലി എന്ന തിരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ പ്രത്യേകിച്ചും സ്ത്രീകളെ നിര്‍ബന്ധിക്കപ്പെടുന്നു.

ലോകബാങ്കിന്‍റെ കണക്ക് പ്രകാരം ജപ്പാനില്‍ ലിംഗപരമായ തൊഴിൽ അസമത്വം മറ്റ് സമ്പന്ന രാജ്യങ്ങളെക്കാൾ കൂടുതലാണ്. പുരുഷന്‍മാരുടെ 72 ശതമാനവുമായി താരതതമ്യം ചെയ്യുമ്പോള്‍‌ സ്ത്രീകളുടെ പങ്കാളിത്തം 55 ശതമാനം മാത്രമാണ്. നിലവിലെ നയപ്രകാരം മൂന്നു ദിവസത്തെ അവധി സർക്കാർ ജീവനക്കാർക്ക് കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി അധിക സമയം നല്‍കും. 

4 ഡേ വീക്ക് ഗ്ലോബൽ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്‍ ആഗോളതലത്തില്‍ നടത്തിയ പഠനം പറയുന്നത് പ്രകാരം, സര്‍വേയില്‍ പങ്കെടുത്ത 90% ജീവനക്കാരും പ്രവൃത്തി ദിവസം നാല് എന്ന ആശയത്തെ അനുകൂലിച്ചിരുന്നു. ശാരീരികവും മാനസികവുമായ ക്ഷേമം, മെച്ചപ്പെട്ട തൊഴിൽ- ജീവിത സാഹചര്യങ്ങള്‍, സംതൃപ്തി എന്നിവയ്ക്കാണ് ആളുകള്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സ്ട്രെസ്, ക്ഷീണം ജോലി-കുടുംബം മൂലമുണ്ടാകുന്ന പിരിമുറുക്കം എന്നിവ കുറയ്ക്കുന്നതായി പഠനം പറയുന്നു. പങ്കെടുത്തവര്‍ 10 ൽ 9.1 ആണ് നയത്തിനു നല്‍കിയിരിക്കുന്ന റേറ്റിങ്.

ENGLISH SUMMARY:

As Tokyo, the capital city of Japan, faces a sharp decline in its population growth rate, the Tokyo administration has introduced a new measure to address the issue. The government has decided to reduce the working days for employees to just four days a week.