ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രാന്‍സിന്‍റെ അധീനതയിലുള്ള മയോറ്റെ ദ്വീപ സമൂഹത്തില്‍ ചിഡോ ചുഴലിക്കാറ്റില്‍ 14 മരണം. ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും നാശകരമായ ചുഴലിക്കാറ്റില്‍ ഇരുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോ, സുരക്ഷാസേനയേയും അഗ്നിരക്ഷാസേനയേയും മഡഗാസ്കറിന് വടക്കുപടിഞ്ഞാറുള്ള മയോറ്റെയിലേക്കയച്ചു. മൂന്നുലക്ഷത്തോളംപേരാണ് ഇവിടെ താമസിക്കുന്നത്. വൈദ്യുതി, വെള്ളം, ഇന്‍റര്‍നെറ്റ് സൗകര്യങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.