ടീമംഗങ്ങള്‍ക്കായി നടത്തിയ ബോട്ട് പാര്‍ട്ടിയില്‍ കുടിക്കാനായി സ്വന്തം മുലപ്പാല്‍ നല്‍കിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. സാറ സ്റ്റീവന്‍സണ്‍ എന്ന യുവതിയാണ് അസാധാരണ നടപടിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബഹുഭൂരിപക്ഷം ആളുകളും സാറയെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ ചിലര്‍ സാറയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
'നിങ്ങളുടെ മുലപ്പാല്‍ കുടിച്ചിട്ടില്ലെങ്കില്‍ കൂട്ടുകാര്‍ ശരിക്കും കൂട്ടുകാരാണോ? ഞങ്ങളുടെ ടീം മാത്രമാണോ ഇത്ര 'അടുപ്പ'മുള്ളവര്‍' എന്നായിരുന്നു മുലപ്പാല്‍ ഡ്രിങ്ക് കുടിക്കുന്ന വിഡിയോ പങ്കുവച്ച് സാറ കുറിച്ചത്. മറ്റുള്ളരുടെ മുലപ്പാല്‍ കുടിക്കാനും വിഡിയോയില്‍ ടാഗ് ചെയ്യാനും കൂടി സാറ ആവശ്യപ്പെട്ടു. 'മുലപ്പാല്‍ ശരിക്കും രുചികര'മാണെന്നും അവര്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
വെല്‍നെസ് ഇന്‍ഫ്ലുവന്‍സറാണ് സാറ. വിഡിയോയില്‍ സാറ പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ എടുത്ത് സ്വയം കുടിച്ച ശേഷം ഒപ്പമുള്ള ടീം അംഗത്തിന് കുടിക്കാന്‍ കൊടുക്കുന്നതും കാണാം. പിന്നാലെ ഇരുവരുടെയും പൊട്ടിച്ചിരിയും കാണാം. പിന്നാലെ മറ്റുള്ളവരും രുചിച്ച് നോക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും മകനും സാറ പാല്‍ കുടിക്കാന്‍ നല്‍കുന്നതും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.
വലിയ ചര്‍ച്ചയാണ് വിഡിയോയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍. വളരെ ബോറാണ് ഇത്തരം പരിപാടിയെന്ന് ഒരാള്‍ കുറിച്ചപ്പോള്‍, മുലപ്പാല്‍ കുടിച്ച് നോക്കിയിട്ടുണ്ടെന്നും രുചികരമാണെന്നും ചിലരും കുറിച്ചു. തനിക്ക് മൂന്ന് മക്കളുണ്ടെങ്കിലും ഒരിക്കല്‍ പോലും ഈ സാഹസത്തിന് മുതിര്‍ന്നിട്ടില്ലെന്നും അറപ്പ് തോന്നുന്നുവെന്നും ഒരു സ്ത്രീ പ്രതികരിച്ചു.
മൂന്ന് ആണ്‍മക്കളാണ് സാറയ്ക്കുള്ളത്. ഈ വര്‍ഷമാദ്യമാണ് സാറയ്ക്ക് മൂന്നാമത്തെ മകന്‍ ജനിച്ചത്. ഇതിന് ശേഷം താന്‍ നേരിട്ട നിരവധി പ്രശ്നങ്ങളെ കുറിച്ച് സാറ സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്സുമായി പങ്കുവച്ചിരുന്നു. തന്‍റെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ സമൂഹമാധ്യമങ്ങളിലൂടെ സാധ്യമാകുന്നതിലും ആളുകള്‍ കേട്ടിരിക്കുന്നതിലും നന്ദിയുണ്ടെന്നും മാനസികമായി മെച്ചപ്പെടാന്‍ ഇത് തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.