ഗാസയില്‍ ഇന്നലെ രാത്രി ഇസ്രയേല്‍ സൈന്യം വിവിധ അഭയാര്‍ഥി ക്യാംപുകള്‍ കേന്ദ്രീകരിച്ചുനടത്തിയ ബോംബ് ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ജബാലിയയിലും നുസുറത്തിലെ അഭയാര്‍ഥി ക്യാംപിലുമാണ് ഇസ്രയേല്‍ ബോംബുവര്‍ഷം. അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന എട്ടുപേര്‍ മരിച്ചു.
ജബാലിയയിലെ മരിച്ചവരില്‍ പത്തുപേര്‍ കുട്ടികളാണെന്നും വൈദ്യസഹായം എത്തിക്കുന്ന രാജ്യാന്തര സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പറയുന്നു.
അതിനിടെ യുഎന്‍ പലസ്തീന്‍ അഭയാര്‍ഥി സംഘടനായ UNRWAയുടെ പ്രവര്‍ത്തനം ഇസ്രയേല്‍ നിരോധിച്ചതോടെ, സ്വീഡന്‍ സഹായം നല്‍കുന്നത് നിര്‍ത്തി. യുഎന്‍ ഏജന്‍സിക്ക് ഹമാസ് ബന്ധമുണ്ടെന്നാരോപിച്ചാണ് ഇസ്രയേല്‍ വിലക്കേര്‍പ്പെടുത്തിയത്.