പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിൽ, ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പടെ 15 പേരോളം കൊല്ലപ്പെട്ടു. അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബാർമാനിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി അഫ്ഗാനികള്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് വിവരം.
അഫ്ഗാനിസ്ഥാനിലെ ലാമൻ ഉൾപ്പെടെയുള്ള 7 ഗ്രാമങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്‍റെ ആക്രമണം. വ്യോമാക്രമണത്തില്‍
മുർഗ് ബസാർ എന്ന പേരിലുള്ള ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടതായാണ് വിവരം. പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍റെ അപ്രതീക്ഷിത ആക്രമണം.
അഫ്ഗാനിലെ പാക് പ്രത്യേക പ്രതിനിധി മുഹമ്മദ് സാദിഖ് താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് പാക് ആക്രമണമുണ്ടാവുന്നത്. ആക്രമണത്തില്‍ താലിബാന്‍റെ ഒരു പരിശീലന കേന്ദ്രം തകർത്തെന്നും, ചില ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്താന്‍റെ വ്യോമാക്രമണത്തെ താലിബാൻ്റെ പ്രതിരോധ മന്ത്രാലയം അപലപിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണം ശെരിയല്ലെന്നും, ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിലില്‍ നിന്നുള്ള അഭയാർത്ഥികളാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വ്യോമാക്രമണത്തെ "ഭീരുത്വം" എന്നാണ് താലിബാ വിശേഷിപ്പിച്ചത്.