കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 38 ആയി. അറുപത്തിയേഴ് യാത്രക്കാരുമായി പോയ അസര്‍ബെയ്ജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. അസര്‍ബൈയ്ജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്കുള്ള പോകുമ്പോഴാണ് അപകടം. ഇരുപത്തിയൊന്‍പതുപേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ട്.
ഗ്രോസ്നിയിലേക്കുള്ള വിമാനം റൂട്ട് മാറ്റി കാസ്പിയന്‍ കടലിനു മുകളിലൂടെ പോയത് എന്തിന് എന്നതില്‍ ഇതുവരെ വിശദീകരണമില്ല. പക്ഷിക്കൂട്ടം ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതാകാമെന്നാണ് ഇതുവരെയുള്ള വിശദീകരണം. എന്നാല്‍ ഇതിലും സ്ഥിരീകരണമില്ല.
സര്‍ബെയ്ജാന്‍, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാര്‍ എടുത്ത ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.