AI Generated Image

TOPICS COVERED

പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ രാജ്യം സന്തോഷത്തോടെ കാത്തിരിക്കുകയാണ്. എന്നാല്‍ പുതുവര്‍ഷമെത്തിയതിന്‍റെ സന്തോഷത്തിലാണ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു.

കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ലോകത്താദ്യമെത്തിയത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണ് കിരിബാത്തി ദ്വീപ്. 

ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷ പിറക്കും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം.

ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്.

ENGLISH SUMMARY:

Kiribati welcomes 2025