പുതുവര്‍ഷത്തില്‍ സംഭവിക്കാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്കിന്‍റെയും വേര്‍പിരിയലാണെന്ന് ടൈം ട്രാവലര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡ്ര്യൂ കുര്‍ടിസ് പറയുന്നു. വലിയ സ്നേഹത്തിലും സൗഹാര്‍ദത്തിലുമാണെങ്കിലും 'ബ്രൊമാന്‍സ്' അവസാനിക്കാന്‍ അധികം മാസങ്ങളില്ലെന്നാണ് കുര്‍ടിസ് പറയുന്നത്. കോവിഡ് 19 മഹാമാരിയടക്കം പ്രവചിച്ചതിന് പിന്നാലെയാണ് കുര്‍ടിസ് വൈറലായത്.
ട്രംപിന്‍റെ കാര്യക്ഷമതാ വിഭാഗത്തില്‍ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്കിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കാനാവാത്ത വിധത്തില്‍ മസ്കിന് ഭിന്നതയുണ്ടാകുമെന്നും ട്രംപ്, മസ്കിനെ പുറത്താക്കുമെന്നും പ്രവചനത്തില്‍ വിശദീകരിക്കുന്നു.
യുഎസ് കുടിയേറ്റ നിയമത്തിനെതിരെ പരസ്യ വിമര്‍ശനം പലവട്ടം ഉന്നയിച്ചിട്ടുള്ള ആളാണ് കുടിയേറ്റക്കാരനായ മസ്ക്. കഴിഞ്ഞ ദിവസം എച്ച് 1 ബി വീസയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലും മസ്ക് പൊട്ടിത്തെറിച്ചിരുന്നു. അമേരിക്കന്‍ കുടിയേറ്റ സംവിധാനം ഒച്ചിഴയുന്നത് പോലെ സാവധാനത്തിലും ഏറ്റവും കഠിനവുമാണെന്നും മസ്ക് വിമര്‍ശിച്ചിരുന്നു.
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പലതവണയാണ് ട്രംപിനായി മസ്ക് രംഗത്തിറങ്ങിയത്. പണമായും സാന്നിധ്യമായുമെല്ലാം നിറഞ്ഞതോടെയാണ് വിജയിച്ചതിന് പിന്നാലെ മസ്കിനെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തി ട്രംപ് പ്രഖ്യാപനം നടത്തിയത്. ട്രംപിന്‍റെ വിജയം സാമ്പത്തികമായും കോടിക്കണക്കിന് ഡോളറുകളുടെ ലാഭമാണ് മസ്കിനുണ്ടാക്കിയത്.